Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Pisharody

പി​ഷാ​ര​ടി വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ്; ഈ ​ക്രൂ​ര​ത ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ഉ​ഷ ഹ​സീ​ന  

 

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്ന എം​എ​ൽ​എ ര​മേ​ഷ് പി​ഷാ​ര​ടി​യും സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​നും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന.

യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ ര​മേ​ഷ് പി​ഷാ​ര​ടി​യ്ക്കെ​തി​രെ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം തി​ക​ച്ചും ഖേ​ദ​ക​ര​മാ​ണെ​ന്നും പി​ഷാ​ര​ടി​യ്ക്ക് ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും ഉ​ഷ ഹ​സീ​ന വ്യ​ക്ത​മാ​ക്കി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്ന ശ്വേ​താ മേ​നോ​ന്‍റെ വാ​ദ​ങ്ങ​ൾ വെ​റും ക​ള്ള​മാ​ണെ​ന്ന് ഉ​ഷ ഹ​സീ​ന പ​റ​ഞ്ഞു.

‘‘ശ്വേ​താ മേ​നോ​നും ര​മേ​ഷ് പി​ഷാ​ര​ടി​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​ത് വ​ള​രെ ഖേ​ദ​ക​ര​മാ​ണ്. അ​തി​ന്റെ ചു​വ​ടു​പി​ടി​ച്ച് പി​ഷാ​ര​ടി​യ്ക്കെ​തി​രെ ഇ​പ്പോ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ത​ന്നെ ഇ​തി​ൽ ഭ​യ​ങ്ക​ര​മാ​യ പ്ര​തി​ഷേ​ധ​വും സ​ങ്ക​ട​വു​മു​ണ്ട്.

ആ ​സം​ഘ​ട​ന​യി​ലെ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​ന്ന ഒ​രാ​ളാ​ണ് സ്വ​ന്തം അം​ഗ​ത്തെ ഇ​ങ്ങ​നെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മോ​ശ​ക്കാ​ര​നാ​ക്കി അ​പ​മാ​നി​ക്കു​ന്ന​ത്. അ​വ​ർ പ്ലാ​ൻ ചെ​യ്ത് ചെ​യ്ത ഓ​ഡി​യോ ആ​ണെ​ന്നു​ള്ള​ത് അ​തി​ന​ക​ത്ത് വ്യ​ക്ത​മാ​ണ്. അ​വ​ർ പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളും അ​തി​ന​ക​ത്ത് മ്യൂ​ട്ട് ചെ​യ്തി​ട്ടു​മു​ണ്ട്. അ​ത് വാ​ട്സ്ആ​പ്പ് കോ​ൾ ആ​യി​രു​ന്നു, സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് കോ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ.

അ​പ്പോ​ൾ മ​റ്റൊ​രു ഫോ​ൺ വ​ച്ച് റി​ക്കാ​ർ​ഡ് ചെ​യ്ത​താ​ണ്. അ​വ​ർ ന​മ്മ​ളെ​യൊ​ക്കെ വി​ളി​ക്കു​മ്പോ​ഴും സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് കോ​ളാ​ണ് വി​ളി​ക്കാ​റു​ള്ള​ത്.

ശ്വേ​ത​യും പി​ഷാ​ര​ടി​യും ത​മ്മി​ലു​ള്ള ആ ​സം​ഭാ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​നം വ​ന്ന ഓ​ഡി​യോ ക​ട്ട് ചെ​യ്ത് ഒ​രു പി.​ആ​ർ ടീ​മാ​ണ് ഇ​പ്പോ​ൾ പ​ബ്ലി​ഷ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​വി​ടെ​യൊ​ക്കെ എ​ത്തി​ക്കാ​ൻ പ​റ്റു​മോ അ​വി​ടെ​യൊ​ക്കെ അ​വ​ർ ഇ​ത് എ​ത്തി​ക്കു​ക​യാ​ണ്.

അ​വ​രു​ടെ ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത​ത് അ​വ​രു​ടെ കൈ​യി​ൽ നി​ന്ന് ത​ന്നെ​യ​ല്ലേ പു​റ​ത്തു​പോ​കൂ? ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത് ചു​മ്മാ പ​ച്ച​ക്ക​ള്ള​മാ​ണ്. ഒ​രു പി.​ആ​ർ വ​ർ​ക്ക് ന​ട​ത്തി ആ ​ഗ്രൂ​പ്പാ​ണ് ഇ​ത് പ​ബ്ലി​ഷ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ള​രെ മോ​ശ​വും തെ​റ്റു​മാ​ണ്, ശ​രി​ക്കും ഐ.​ടി ആ​ക്ട് പ്ര​കാ​രം വ​ലി​യൊ​രു ക്രൈം ​ആ​ണ്.

അ​വ​രു​ടെ സം​ഭാ​ഷ​ണം കേ​ട്ടാ​ൽ ഇ​തു​വ​രെ ഒ​ന്നു​മ​റി​യാ​ത്ത ഭൂ​മി​യി​ലോ​ട്ട് ഇ​പ്പോ​ൾ പി​റ​ന്നു​വീ​ണ ഒ​രു കു​ഞ്ഞി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യോ​ട് കൂ​ടി​യാ​ണ് അ​വ​ർ സം​സാ​രി​ക്കു​ന്ന​ത്.

പ​ക്ഷേ, അ​വ​ർ ഒ​രു​പാ​ട് ത​മാ​ശ​ക​ൾ പ​ല​പ്പോ​ഴും അ​വി​ടെ​യി​രു​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചി​ട്ടു​ള്ള ഒ​രാ​ളാ​ണ്. അ​വ​രു​മാ​യി​ട്ട് സൗ​ഹൃ​ദ​മു​ള്ള പ​ല​രും പ​റ​യു​ന്നു​ണ്ട്, ഇ​തി​നേ​ക്കാ​ളും വ​ലി​യ കൗ​ണ്ട​റ​ടി​ച്ച്, വ​ലി​യ ഡ​ബി​ൾ മീ​നിം​ഗ് ഉ​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​വ​ർ മു​ൻ​പ് പൊ​ട്ടി​പ്പൊ​ട്ടി ചി​രി​ച്ചി​ട്ടു​ണ്ടെ​ന്ന്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​മ്മി​ൽ അ​ങ്ങ​നെ​യു​ള്ള ഫ്രീ​ഡം ഉ​ള്ള​തു​കൊ​ണ്ട​ല്ലേ പി​ഷാ​ര​ടി​യും ത​മാ​ശ​യ്ക്ക് അ​ങ്ങ​നെ സം​സാ​രി​ച്ച​ത്? പി​ഷാ​ര​ടി​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്.

അ​ദ്ദേ​ഹം അ​ങ്ങ​നെ​യു​ള്ള ഒ​രു വ്യ​ക്തി​യൊ​ന്നു​മ​ല്ല. എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് പി​ഷാ​ര​ടി​യെ എ​നി​ക്ക​റി​യാം. ഉ​ഷ​സ് ഓ​ർ​ക്ക​സ്ട്ര എ​ന്ന് പ​റ​ഞ്ഞ് എ​നി​ക്കൊ​രു ട്രൂ​പ്പ് ഉ​ണ്ടാ​യി​രു​ന്നു, അ​തി​ൽ ആ​ങ്ക​റാ​യി​ട്ട് വ​ന്നി​ട്ടു​ള്ള ആ​ളാ​ണ് പി​ഷാ​ര​ടി. അ​ദ്ദേ​ഹം ഒ​രു നി​ല​വി​ട്ട് ന​മ്മ​ളോ​ടൊ​ന്നും സം​സാ​രി​ക്കു​ക പോ​ലു​മി​ല്ല, ത​മാ​ശ​യ്ക്ക് പോ​ലും ഒ​ന്നും പ​റ​യാ​റി​ല്ല.

ഇ​ത് വ്യ​ക്ത​മാ​യ മാ​നി​പു​ലേ​ഷ​ൻ ആ​ണ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ട്, അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​റു​മാ​യി​ട്ട് പോ​ലും ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വേ​ണ്ടി പ്ലാ​ൻ ചെ​യ്ത് ചെ​യ്ത ഒ​രു കോ​ളാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

തീ​ർ​ച്ച​യാ​യി​ട്ടും ഇ​ത് വ​ള​രെ മോ​ശ​മാ​യി​പ്പോ​യി. ‘അ​മ്മ’​യി​ലെ ഒ​രു അം​ഗ​ത്തെ ആ ​സം​ഘ​ട​ന​യി​ലെ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​ന്ന ആ​ളാ​ണ് ച​തി​ച്ച​ത്. താ​ൻ ആ ​സ്ഥാ​ന​ത്തേ​ക്ക് യോ​ഗ്യ​യ​ല്ല എ​ന്ന് അ​വ​ർ ഓ​രോ നി​മി​ഷ​വും അ​വ​രു​ടെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ​യു​ള്ള, ഇ​ത്ര​യും ക്രൂ​ക്ക്ഡ് മൈ​ൻ​ഡ് ഉ​ള്ള ഒ​രാ​ളെ​യാ​ണോ ന​മ്മു​ടെ സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ ഇ​രു​ത്തേ​ണ്ട​ത്?

ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ക്കെ കൂ​ട്ടു​പി​ടി​ച്ച് അ​വ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണ്, ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ ആ​രും അ​ത് വി​ശ്വ​സി​ക്ക​ത്തി​ല്ല. മ​മ്മൂ​ക്ക​യോ ലാ​ലേ​ട്ട​നോ ഒ​ന്നും ഇ​ങ്ങ​നെ​യൊ​രാ​ളേ പി​ന്തു​ണ​യ്ക്കി​ല്ല.

ഇ​നി ന​മ്മ​ൾ അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ മ​മ്മൂ​ക്ക​യോ ലാ​ലേ​ട്ട​നോ നേ​രി​ട്ട് പ​റ​യ​ണം, അ​വ​ർ അ​വ​രു​ടെ മൗ​നം വെ​ടി​ഞ്ഞ് സം​സാ​രി​ക്ക​ണം. ‘അ​മ്മ’​യ്ക്ക് അ​ഭി​മാ​ന​മാ​യി നി​ൽ​ക്കു​ന്ന, എം.​എ​ൽ.​എ ആ​യി​ട്ട് നി​ൽ​ക്കു​ന്ന പി​ഷാ​ര​ടി​യെ​ക്കൂ​ടി ച​തി​ക്കു​ന്ന ഇ​വ​രെ ലാ​ലേ​ട്ട​നോ മ​മ്മൂ​ക്ക​യോ പി​ന്തു​ണ​യ്ക്കു​മോ എ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ.

അ​വ​ർ പ​റ​യു​ന്ന​ത് പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യാ​ണെ​ന്നാ​ണ് അ​വ​ർ എ​ന്ന്. എ​ന്ത് പ​വ​ർ ഗ്രൂ​പ്പ്? ആ​രാ​ണ് പ​വ​ർ ഗ്രൂ​പ്പ്? ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്ന് നീ​തി ല​ഭി​ക്കാ​ത്ത ഒ​രു പെ​ൺ​കു​ട്ടി, നീ​തി തേ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ട​തി​യി​ലും ഒ​ക്കെ ക​യ​റി​യി​റ​ങ്ങി​യ ആ ​കു​ട്ടി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന ഞ​ങ്ങ​ളാ​ണോ പ​വ​ർ ഗ്രൂ​പ്പ്? ജ​ന​റ​ൽ ബോ​ഡി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച, അ​വ​രോ​ട് ക​ണ​ക്ക് ചോ​ദി​ച്ച ആ​ൾ​ക്കാ​രാ​ണോ പ​വ​ർ ഗ്രൂ​പ്പ്? പ​വ​ർ അ​വ​ർ​ക്ക​ല്ലേ ഉ​ള്ള​ത്? വേ​റെ ഏ​തോ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ക​യ്യി​ൽ നി​ന്ന് കോ​ടി​ക​ൾ കൊ​ണ്ടു​വ​ന്ന് ‘അ​മ്മ’​യി​ലും ത​രാ​മെ​ന്ന് പ​റ​ഞ്ഞ അ​വ​ർ​ക്ക​ല്ലേ പ​ണ​വും പ​ദ​വി​യും പ​വ​റും ഒ​ക്കെ ഉ​ള്ള​ത്? ഞ​ങ്ങ​ൾ പാ​വ​ങ്ങ​ൾ, ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് സ​ത്യം മാ​ത്ര​മേ ഉ​ള്ളൂ.

ഞ​ങ്ങ​ളെ​പ്പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച വ്യ​ക്തി​ക​ളെ​യാ​ണ് ഇ​വ​ർ പ​വ​ർ ഗ്രൂ​പ്പ് എ​ന്ന് പ​റ​യു​ന്ന​തെ​ങ്കി​ൽ, ഞ​ങ്ങ​ളു​ടെ കൂ​ടെ ജ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ക​ല​യെ സ്നേ​ഹി​ക്കു​ന്ന ആ​ൾ​ക്കാ​രും മാ​ത്ര​മേ ഉ​ള്ളൂ. അ​വ​രു​ടെ പി​ന്നി​ൽ വേ​റെ ആ​രൊ​ക്കെ ഉ​ണ്ട്, അ​താ​ണ് യ​ഥാ​ർ​ഥ പ​വ​ർ ഗ്രൂ​പ്പ്.

‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ ആ​രും ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടു​ക​യോ പ്ര​ശ്ന​ത്തി​ന് ചെ​ല്ലു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടി​യും പി​ടി​യും ഗൂ​ഢാ​ലോ​ച​ന​യും, സെ​ക്യൂ​രി​റ്റി​യെ​യും മാ​നേ​ജ​രെ​യും കു​റി​ച്ചു​ള്ള ഗൂ​ഢാ​ലോ​ച​ന​യും, ത​മ്മി​ൽ ത​മ്മി​ൽ വ​ർ​ഗ്ഗീ​യ​ത പ​റ​യു​ന്ന​തു​മൊ​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ചൊ​ന്നും സം​സാ​രി​ക്കാ​തെ, ഇ​തു​വ​രെ ഉ​ണ്ടാ​യ​തൊ​ന്നും മി​ണ്ട​രു​ത് എ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യൊ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ ജ​ന​റ​ൽ ബോ​ഡി​യി​ലേ​ക്ക് വ​ന്ന​ത്.

ഇ​പ്പോ​ൾ അ​തൊ​ക്കെ എ​ല്ലാ​വ​രും മ​റ​ന്നു​പോ​യോ? എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അ​ല്ലെ ഈ ​പ്ര​ശ്ന​ങ്ങ​ൾ ഒ​ക്കെ ഉ​ണ്ടാ​ക്കി​യ​ത് അ​ല്ലാ​തെ ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ അ​ല്ല​ല്ലോ. ക​ണ​ക്ക് ചോ​ദി​ച്ച​തി​ന​ല്ലേ അ​വ​ർ രാ​ജി​വ​ച്ചു പോ​യ​ത്. എ​ന്നി​ട്ടി​പ്പോ​ൾ അ​ൻ​സി​ബ​യോ​ടു​ള്ള വ​ർ​ഗ്ഗീ​യ നി​ല​പാ​ടു​ക​ളും, അ​ഴി​മ​തി​യും, ക​ണ​ക്കു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്കാ​ത്ത​തു​മെ​ല്ലാം മ​റ​യ്ക്കാ​ൻ വേ​ണ്ടി​യി​ട്ട് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഇ​വ​ർ ഈ​യൊ​രു ക​ളി ക​ളി​ച്ച് വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ട്ടു.

പാ​വ​പ്പെ​ട്ട അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും അ​വ​ർ​ക്ക് വെ​ൽ​ഫെ​യ​റും ഇ​ൻ​ഷു​റ​ൻ​സും കൈ​നീ​ട്ട​വും ന​ൽ​കാ​നു​മൊ​ക്കെ​യാ​ണ് ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും അ​മ്മ​യു​ടെ ഒ​പ്പം നി​ൽ​ക്കു​ന്ന​ത്.

കൈ​നീ​ട്ടം 1500 രൂ​പ​യി​ൽ നി​ന്ന് 5000 രൂ​പ​യാ​ക്കി കൂ​ട്ടാ​ൻ മു​ൻ​പും പ്ലാ​ൻ ഉ​ണ്ടാ​യി​രു​ന്നു. കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ പ​ണം ‘അ​മ്മ’ മു​മ്പും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. അ​ത് ഏ​ത് കോ​ർ​പ്പ​റേ​റ്റു​ക​ളാ? ‘അ​മ്മ’ ആ​കെ മ​ഴ​വി​ൽ മ​നോ​ര​മ​യു​ടെ ഷോ ​ന​ട​ത്തി പൈ​സ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ ഈ 31 ​വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്ക് വേ​റെ ഏ​ത് കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ കൈ​യി​ൽ നി​ന്നാ​ണ് പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ തെ​ളി​യി​ക്ക​ണം. ചു​മ്മാ ആ​രോ​പി​ക്ക​രു​ത്.

ഇ​പ്പോ​ൾ ഇ​വ​ർ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ പി​ഷാ​ര​ടി​യു​ടെ പേ​ര് മോ​ശ​മാ​ക്കി. ഈ ​അ​നു​ഭ​വം അ​നു​ഭ​വം നാ​ളെ ‘അ​മ്മ’​യി​ലെ ആ​ർ​ക്കും വ​രാം. എ​ങ്ങ​നെ​യാ​ണോ അ​ൻ​സി​ബ​യോ​ടൊ​പ്പം ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്, അ​തു​പോ​ലെ ത​ന്നെ പി​ഷാ​ര​ടി​യോ​ടൊ​പ്പം ഞ​ങ്ങ​ളൊ​ക്കെ​യു​ണ്ട്. ഞാ​ൻ പി​ഷാ​ര​ടി​യു​ടെ ഈ ​വോ​യി​സ് കേ​ട്ട ദി​വ​സം ത​ന്നെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷേ ആ​ള് ഭ​യ​ങ്ക​ര ഡൗ​ൺ ആ​ണ്, ഫോ​ൺ എ​ടു​ത്തി​ല്ല. ഇ​ന്ന​ലെ​യും ഞാ​ൻ മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ട്, എ​ല്ലാ​വ​ർ​ക്കും വ​ലി​യ വി​ഷ​മ​മു​ണ്ട്.

ഇ​ത്ര​യും വ​ലി​യൊ​രു ക്രൂ​ര​ത അ​വ​ർ കാ​ണി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. പി​ഷാ​ര​ടി ഒ​രു പ്ര​ശ്ന​ത്തി​ലും ഇ​ല്ലാ​യി​രു​ന്നു, ഇ​ത് ര​മ്യ​ത​യി​ൽ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി വ​ന്ന ഒ​രു മ​നു​ഷ്യ​നെ കു​ടു​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ നാ​ണം​കെ​ടു​ത്തി. പി​ഷാ​ര​ടി ജ​യി​ച്ച​പ്പോ​ൾ ഉ​മ്മ കൊ​ടു​ക്കു​ന്ന പ​ട​മാ​ണ് ഇ​വ​ർ പ​ങ്കു​വെ​ച്ച​ത്, എ​ന്നി​ട്ട് തോ​ളി​ൽ കൈ ​ഇ​ട്ടു​കൊ​ണ്ട് ഇ​രു​ന്ന് ഭ​യ​ങ്ക​ര ച​തി​യ​ല്ലേ ചെ​യ്ത​ത്?

സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ച​തി​ച്ച ശ്വേ​താ മേ​നോ​ന് മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും പി​ന്തു​ണ കൊ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ. പി​ഷാ​ര​ടി​യെ ഞ​ങ്ങ​ൾ​ക്കെ​ല്ലാം ന​ന്നാ​യി അ​റി​യാം. ആ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്ന ആ​ള​ല്ല പി​ഷാ​ര​ടി. പി​ഷാ​ര​ടി​യ്ക്ക് എ​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. " ഉ​ഷ ഹ​സീ​ന പ​റ​ഞ്ഞു.

Movies

ത​ന്‍റെ പ​രാ​തി കേ​ൾ​ക്കാ​ൻ ര​മേ​ഷ് പി​ഷാ​ര​ടി​യും ധ്യാ​നും ഉ​ൾ​പ്പെ​ടു​ന്ന നി​ഷ്പ​ക്ഷ​മാ​യ സ​മി​തി വേ​ണം; അ​ൻ​സി​ബ  

ആ​ഭ്യ​ന്ത​ര​ക​ല​ഹം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​സി​ബ ഹ​സ​ൻ.

ത​ന്‍റെ പ​രാ​തി കേ​ൾ​ക്കാ​ൻ ര​മേ​ഷ് പി​ഷാ​ര​ടി, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, മാ​ല പാ​ര്‍​വ​തി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നി​ഷ്പ​ക്ഷ​മാ​യ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​ൻ​സി​ബ​യു​ടെ ആ​വ​ശ്യം.

ഇ​വ​രി​ൽ ആ​രെ​ങ്കി​ലും ല​ഭ്യ​മാ​കാ​തി​രി​ക്കു​ക​യോ താ​ല്പ​ര്യ​മി​ല്ലാ​യ്മ പ്ര​ക​ടി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ ത​ന്നോ​ട് കൂ​ടി ആ​ലോ​ചി​ച്ച ശേ​ഷം മ​റ്റ് ബ​ദ​ൽ അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും റി​ക്കാ​ർ​ഡ് ചെ​യ്യ​ണ​മെ​ന്നും ഈ ​റി​ക്കാ​ർ​ഡു​ക​ൾ അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തും, അ​തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ത​നി​ക്കും ഈ ​വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന എ​തി​ർ​ക​ക്ഷി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും അ​ൻ​സി​ബ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക​ളും അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നി​വ​ർ​ക്കെ​തി​രെ ആ​യ​തി​നാ​ൽ വി​ഷ​യം നി​ഷ്പ​ക്ഷ​മാ​യി കേ​ൾ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും പാ​ന​ലി​ന് മു​ന്നി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

അ​തു​കൊ​ണ്ടാ​ണ് ഈ ​പ്ര​ശ്ന​ങ്ങ​ൾ കൂ​ട്ടാ​യും നി​ഷ്പ​ക്ഷ​മാ​യും കേ​ൾ​ക്കു​ന്ന​തി​നാ​യി ഒ​രു സ്വ​ത​ന്ത്ര പാ​ന​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ൻ​സി​ബ ക​ത്തി​ൽ പ​റ​യു​ന്നു.

അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ത്തി​നെ​തി​രെ​യു​ള്ള ത​ന്‍റെ പ​രാ​തി​യി​ൽ നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്താ​വു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മ​റ്റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ, കു​റ്റാ​രോ​പി​ത​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും പോ​ലീ​സ് പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യും തൃ​പ്പൂ​ണി​ത്തു​റ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രേ​ഷ്മ​യു​മാ​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഗു​രു​ത​ര​മാ​യി ലം​ഘി​ക്ക​പ്പെ​ട്ട​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

തെ​റ്റാ​യ​തും മ​നഃ​പൂ​ർ​വം കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക​യും അ​നാ​വ​ശ്യ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും പീ​ഡ​ന​ത്തി​നും മാ​ന​സി​ക വി​ഷ​മ​ങ്ങ​ൾ​ക്കും ഇ​ര​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്നും ക​ത്തി​ൽ‌ പ​റ​യു​ന്നു.

അ​തേ​സ​മ​യം അ​മ്മ​യി​ലെ നാ​ലു പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ൻ​സി​ബ ഹ​സ​ൻ, ടി​നി ടോം, ​കു​ക്കു പ​ര​മേ​ശ്വ​ര​ൻ, ല​ക്ഷ്മി പ്രി​യ എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ജൂ​ൺ ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ണം. ജൂ​ൺ 21 നാ​ണ് അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​രു​ന്ന​ത്.

Movies

ആ ​തീ​രു​മാ​നം പി​ഷാ​ര​ടി തിരുത്തണം: ധ​ര്‍​മ​ജ​ന്‍

സി​നി​മ​ക​ളും സ്റ്റേ​ജ് ഷോ​ക​ളും നി​ര്‍​ത്തി ഇ​നി​യു​ള്ള അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പാ​ല​ക്കാ​ടി​ന് വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി.

അ​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണെ​ന്നും പ്ര​സ്താ​വ​ന തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് ധ​ര്‍​മ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം പി​ഷാ​ര​ടി വി​ളി​ച്ച​പ്പോ​ള്‍ പ​റ​ഞ്ഞു​വെ​ന്നും ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ചു.

അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് സി​നി​മ ചെ​യ്യു​ന്നി​ല്ല എ​ന്ന​ത് ഒ​രു തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ്. സി​നി​മ​ക​ള്‍ അ​ധി​ക​മി​ല്ലെ​ങ്കി​ലും ഒ​രു സ്റ്റേ​ജ് ഷോ​ക​ള്‍ ഒ​രു​പാ​ടു​ണ്ട്. മാ​സ​ത്തി​ല്‍ അ​ഞ്ചു ഷോ​ക​ള്‍ എ​ങ്കി​ലും പി​ഷാ​ര​ടി ചെ​യ്യ​ണം. കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ര്‍ ഒ​രു​പാ​ടു​ണ്ട്. മി​മി​ക്രി​യി​ല്‍ വ​ര​ണം, നാ​ദ​ര്‍​ഷി​ക്ക​യു​ടെ കാ​സ​റ്റി​ല്‍ വ​ര​ണം, ടി​വി​യി​ല്‍ വ​ര​ണം, സി​നി​മ​യി​ല്‍ വ​ര​ണം എ​ന്നൊ​ക്കെ ആ​ഗ്ര​ഹി​ച്ച ഒ​രു കാ​ല​മു​ണ്ട്.

പെ​ട്ടെ​ന്ന് ഞാ​ന്‍ ഇ​നി സി​നി​മ​യി​ലി​ല്ല, സ്റ്റേ​ജ് ഷോ​യി​ലി​ല്ല എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ്. കു​റ​ച്ച് നേ​രം മു​മ്പ് ഫോ​ണി​ല്‍ സം​സാ​രി​ച്ച​പ്പോ​ള്‍ ആ ​തീ​രു​മാ​നം മാ​റ്റു​ന്ന​ത് ന​ന്നാ​യി​രി​ക്കും എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

എ​ന്നെ കു​റേ സു​ഹൃ​ത്തു​ക്ക​ള്‍ വി​ളി​പ്പോ​ള്‍ ചോ​ദി​ച്ചു, എ​ന്തി​നാ അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം പ​റ​ഞ്ഞ​തെ​ന്ന്. ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് അ​ത് പ​റ​യാം. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ണ്‍​ഫി​ഡ​ന്‍​സ് ആ​യി​രു​ന്നു.

പ​ക്ഷെ പി​ഷാ​ര​ടി അ​ങ്ങ​നെ പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. പി​ഷാ​ര​ടി വ​ന്ന​ത് ക​ലാ​കാ​ര​ന്‍ ആ​കാ​നും ക​ല​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നും വേ​ണ്ടി​യാ​ണ്. അ​തി​നാ​ല്‍ അ​തൊ​രി​ക്ക​ലും ഉ​പേ​ക്ഷി​ക്കാ​ന്‍ പാ​ടി​ല്ല. കു​റ​ച്ചു നാ​ള്‍ പാ​ല​ക്കാ​ട് പോ​യി നി​ന്ന് സെ​റ്റ് ആ​യി ക​ഴി​ഞ്ഞാ​ല്‍ ആ ​തീ​രു​മാ​നം മാ​റ്റാ​ന്‍ ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധി​ക്കും. ഞാ​ന്‍ മാ​ത്ര​മ​ല്ല, ഞ​ങ്ങ​ള്‍ മി​മി​ക്രി സ​മൂ​ഹ​വും സി​നി​മ​യി​ലു​ള്ള അ​വ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ എ​ല്ലാ​വ​രും പ​റ​യും ആ ​തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്ന്.

ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​നും മു​കേ​ഷ് ചേ​ട്ട​നും ഗ​ണേ​ഷ് ചേ​ട്ട​നും ഒ​ക്കെ എം​പി​യും മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യി​രു​ന്നി​ട്ടും അ​വ​ര്‍ ക​ലാ​പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​റി നി​ന്നി​ട്ടി​ല്ല​ല്ലോ എ​ന്ന് ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഒ​ന്നു​മ​ല്ല പി​ഷാ​ര​ടി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ധ​ര്‍​മ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. പി​ഷാ​ര​ടി​യു​ടെ വ്യ​ക്തി പ്ര​ഭാ​വം, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ള്‍ ഒ​ക്കെ​യാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

അ​ല്ല​തെ പി​ഷാ​ര​ടി​യെ സ്ത്രീ​ക​ള്‍ ത​ട​ഞ്ഞ​തോ ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​ണം കൊ​ടു​ത്തു വോ​ട്ട് വാ​ങ്ങി എ​ന്ന വി​വാ​ദ​ങ്ങ​ളോ അ​ല്ല വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ധ്യ​ത​യു​ള്ള വി​ഐ​പി മ​ണ്ഡ​ല​മാ​ണ് പാ​ല​ക്കാ​ട്. വി​വാ​ദ​ങ്ങ​ള്‍ ഒ​ക്കെ സെ​ക്ക​ന്‍​ഡ​റി​യാ​ണ്. വി​വാ​ദ​ങ്ങ​ള്‍ പി​ഷാ​ര​ടി​ക്ക് കു​റ​ച്ചു വോ​ട്ടു​ക​ള്‍ കൂ​ടി കി​ട്ടി​യി​ട്ടു​ണ്ടാ​കാം. അ​ത് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും പി​ഷാ​ര​ടി വി​ജ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ധ​ര്‍​മ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

'പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു, നിയമപരമായി പരാതി നല്‍കി': രമേഷ് പിഷാരടി

കൊച്ചി: പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.

പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്‍റെ ഗുണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഓരോ കാര്യങ്ങളും ഓരോ ചാനലിന്‍റെ എംബ്ലം വച്ച് പ്രചരിപ്പിച്ചു.

പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.

ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ളിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്‍റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത്'- രമേഷ് പിഷാരടി പറഞ്ഞു.

Movies

തി​ര​ക്കി​നി​ട​യി​ലും ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്ത് ത​ന്ന ര​മേ​ഷ് പി​ഷാ​ര​ടി; ന​ന്ദി പ​റ​ഞ്ഞ് ക​ണ്ണ​ൻ സാ​ഗ​ർ

ബൈ​പാ​സ് സ​ർ​ജ​റി ചെ​യ്യാ​നാ​യി സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്ത കൊ​ടു​ത്ത ര​മേ​ഷ് പി​ഷാ​ര​ടി​ക്ക് ന​ന്ദി പ​റ​ഞ്ഞ് മി​മി​ക്രി താ​രം ക​ണ്ണ​ൻ സാ​ഗ​ർ. മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ‘മാ’​യും ത​നി​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ത​ന്നെ​ന്ന് ക​ണ്ണ​ൻ സാ​ഗ​ർ പ​റ‍​ഞ്ഞു.

‘ഞാ​നി​പ്പോ​ൾ ആ​ലു​വ​യി​ലെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ണ്. എ​നി​ക്കൊ​രു ബൈ​പാ​സ് സ​ര്‍​ജ​റി ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. ആ​റാം തീ​യ​തി​യാ​ണ് ശ​സ്ത്ര​ക്രി​യ​യു​ടെ ‍ഡേ​റ്റ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തു​പ്ര​കാ​രം അ​ഡ്മി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ എ​ന്‍റെ അ​സു​ഖ​ത്തെ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​തു​കേ​ട്ട് എ​ന്ന സ​ഹാ​യി​ക്കാ​ന്‍ എ​ന്‍റെ പ്രി​യ​പ്പെ​ട്ട സം​ഘ​ട​ന ‘മാ’​യി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ക​മ​ഴി​ഞ്ഞു സ​ഹാ​യി​ക്കാ​ൻ ഓ​ടി​യെ​ത്തി. അ​വ​രു​ടെ​യെ​ല്ലാ അ​നു​ഗ്ര​ഹ​വും എ​ന്നോ​ടൊ​പ്പ​മു​ണ്ട്.

കെ.​എ​സ്. പ്ര​സാ​ദ് ചേ​ട്ട​നും നി​ര​ന്ത​രം വി​ളി​ക്കു​ക​യും കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​ര്‍​ജ​റി​ക്ക് വേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി ത​ന്ന​ത് എ​ന്‍റെ പ്രി​യ​പ്പെ​ട്ട, സ​ഹോ​ദ​ര​നാ​യ ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ്. ‍അ​ദ്ദേ​ഹം ന​ല്ല തി​ര​ക്കി​ലാ​ണ്, എ​ങ്കി​ലും എ​ന്‍റെ മെ​സ​ജ് കാ​ണു​ക​യും എ​ന്നെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രി​ക​യും ചെ​യ്തു.

സ്‌​നേ​ഹം കൊ​ണ്ടും സാ​മ്പ​ത്തി​കം കൊ​ണ്ടും അ​ന്വേ​ഷ​ണം കൊ​ണ്ടും എ​ന്നെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ​റ​ഞ്ഞാ​ല്‍ തീ​രാ​ത്ത​ത്ര​യും ന​ന്ദി​യും ക​ട​പ്പാ​ടു​ണ്ടെ​നി​ക്ക്.’ ക​ണ്ണ​ൻ സാ​ഗ​റി​ന്‍റെ വാ​ക്കു​ക​ൾ.

ഹൃ​ദ​യ​ത്തി​ൽ ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണ​ൻ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന​ത്.

Kerala

തോ​ൽ​വി ഉ​റ​പ്പാ​യ​പ്പോ​ള്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഗി​മ്മി​ക്കു​ക​ള്‍ കാ​ണി​ക്കു​ന്നു: ര​മേ​ഷ് പി​ഷാ​ര​ടി  

പാ​ല​ക്കാ​ട്: മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​രി​ച്ച് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മേ​ഷ് പി​ഷാ​ര​ടി. എ​ന്തി​നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ഗി​മ്മി​ക്കു​ക​ൾ കാ​ണി​ക്കു​ക​യാ​ണെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

താ​ൻ എ​ന്ത് സ്ത്രീ ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യാ​ണ് ന​ട​ത്തി​യ​തെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി ചോ​ദി​ച്ചു. വി​വാ​ദ രാ​ഷ്ട്രീ​യം മ​ടു​ത്തു എ​ന്നാ​ണ് എ​ൻ​ഡി​എ​യു​ടെ ബോ​ർ​ഡി​ൽ എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ൻ​ഡി​എ ഉ​ണ്ടാ​ക്കു​ന്ന​ത്. ത​നി​ക്ക് ജ​ന​ങ്ങ​ളോ​ട് നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ഉ​ണ്ടെ​ന്നും എ​ന്നാ​ൽ, ബി​ജെ​പി​ക്ക് വി​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ മോ​ർ​ച്ചാ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് ക​വി​താ മേ​നോ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പി​ഷാ​ര​ടി സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പി​ഷാ​ര​ടി​യെ വ​ട​ക്കു​ന്ത​റ​യി​ൽ ത​ട​ഞ്ഞ​തി​ൽ കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബി​ജെ​പി വ​നി​ത കൗ​ണ്‍​സി​ല​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ന​ട​പ​ടി​ക​ള‍െ​ല്ലാം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ഹി​ള മോ​ര്‍​ച്ച പി​ഷാ​ര​ടി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​മാ​ണ് പി​ഷാ​ര​ടി ന​ട​ത്തി​യ​തെ​ന്നാ​ണ് മ​ഹി​ള മോ​ര്‍​ച്ച​യു​ടെ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ര​ഞ്ജി​ത്തി​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ പീ​ഡ​ന​മൊ​ക്കെ ഓ​രോ​രു​ത്ത​രു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്, അ​തി​ൽ താ​ൻ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ല, എ​ന്നൊ​രു പ​രാ​മ​ര്‍​ശം പി​ഷാ​ര​ടി ന​ട​ത്തി​യെ​ന്നും ഇ​ത് സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ വാ​ദം.

 

Kerala

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു; ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി

പാ​ല​ക്കാ​ട്: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ഹി​ളാമോ​ർ​ച്ചാ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​വി​താ മേ​നോ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പി​ഷാ​ര​ടി സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് പ​രാ​തി​ക്ക് കാ​ര​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണു​മ്പോ​ഴാ​യി​രു​ന്നു ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്.

രാ​ഹു​ൽ ചെ​യ്ത കാ​ര്യ​ങ്ങ​ൾ വ്യ​ക്തി​പ​ര​മെ​ന്നും അ​തി​നെ ചൂ​ഴ്ന്ന് നോ​ക്കാ​നാ​കി​ല്ല​ല്ലോ എ​ന്നു​മാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞ​ത്. പീ​ഡ​ന​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ക വ​ഴി ഇ​ര​ക​ളെ​യും സ്ത്രീ​ത്വ​ത്തെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ് പി​ഷാ​ര​ടി ചെ​യ്ത​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ സം​ഭ​വം; ര​മേഷ് പി​ഷാ​ര​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ പാ​ല​ക്കാ​ട് വെ​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ സി​ന്ധു രാ​ജ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക്ക് മു​മ്പാ​യാ​ണ് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് പി​ഷാ​ര​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ച് വ​രു​ത്തും.

ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ​യി​ൽ വെ​ച്ചാ​ണ് ര​മേ​ശ് പി​ഷാ​ര​ടി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ പി​ഷാ​ര​ടി​യെ വോ​ട്ട് ചോ​ദി​ച്ച് വീ​ടു​ക​ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ന​ട​പ​ടി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ വി​മ​ര്‍​ശി​ച്ചി​രു​ന്നു. അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ബി​ജെ​പി കൗ​ൺ​സി​ല​ർ സി​ന്ധു രാ​ജ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പന്തംകൊളുത്തി പ്രകടനം നടത്താൻ കോൺഗ്രസ്

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

അതേസമയം സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് സ്ത്രീകൾ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖും രംഗത്തെത്തി.

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്‍റെ സംസ്കാരത്തിന് ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും റസാഖ് വ്യക്തമാക്കി.

Kerala

പ്ര​ശോ​ഭ് വി​ഷ​യം ബാ​ധി​ക്കി​ല്ല; ര​മേ​ശ് പി​ഷാ​ര​ടി വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളൂം പോ​ലീ​സ് സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്നും ഒ​രു ത​ര​ത്തി​ലു​ള്ള സം​ര​ക്ഷ​ണ​വും പാ​ർ​ട്ടി ഒ​രു​ക്കി​ല്ലെ​ന്നും നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു ത​ട​സ​വും സൃ​ഷ്ടി​ക്കി​ല്ലെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി.

ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​വു​ന്ന​ത് ചൂ​ഴ്ന്ന് നോ​ക്കാ​നാ​വി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. തെ​രെ​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മ​ല്ല അ​തെ​ന്നും പാ​ല​ക്കാ​ട് ര​മേ​ഷ് പി​ഷാ​ര​ടി ജ​യി​ച്ച്‌ നി​യ​മ​സ​ഭ​യി​ൽ എ​ത്തു​മെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, എ​ല്ലാ​വ​രു​മാ​യി സി​പി​എ​മ്മി​ന് ഡീ​ൽ ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത് ജ​ന​ങ്ങ​ളു​മാ​യി ഡീ​ൽ ഇ​ല്ലാ​ത്ത​ത് കൊ​ണ്ടെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വി​മ​ര്‍​ശി​ച്ചു. ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് ഒ​പ്പം ഉ​ള്ള​തു കൊ​ണ്ടാ​ണ് ബി​ജെ​പി​യു​മാ​യും എ​സ്‍​ഡി​പി​ഐ​യും ആ​യി സി​പി​എം ഡീ​ൽ ന​ട​ത്തു​ന്ന​തെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.

Kerala

പി​ഷാ​ര​ടി​യെ കോ​മാ​ളി ആ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ​രാ​ജ​യ ഭീ​തി​കൊ​ണ്ട്: ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. പി​ണ​റാ​യി ക്യാ​ബി​ന​റ്റി​ലും സി​പി​എം പാ​ർ​ട്ടി​യി​ലും മു​ഴു സം​ഘി​ക​ളാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് പി​ഷാ​ര​ടി​യെ അ​ര​സം​ഘി ആ​ക്കാ​ൻ നോ​ക്കു​ന്ന​ത്.

പി​ഷാ​ര​ടി​യെ പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് സി​പി​എം തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. അ​താ​ണ് പി​ഷാ​ര​ടി​യെ കോ​മാ​ളി ആ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പ​രാ​ജ​യ ഭീ​തി​കൊ​ണ്ടാ​ണ് ഇ​ത്ത​രം വ്യ​ക്തി​ഹ​ത്യ​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സി​പി​എം - ബി​ജെ​പി ഡീ​ൽ ഇ​ട​ത് പ്ര​വ​ർ​ത്ത​ക​ർ പൊ​ളി​ക്കും. യു​ഡി​എ​ഫി​ന് ഡീ​ലു​ള്ള​ത് ജ​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ്. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു വ​രും. വ​ട​ക​ര മേ​ഖ​ല​യി​ൽ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കും. സി​പി​എം വി​ട്ട് യു​ഡി​എ​ഫി​ൽ എ​ത്തു​ന്ന​വ​രെ​യാ​ണ് പി​ണ​റാ​യി ആ​ക്ഷേ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​വ​രെ ആ​ക്ഷേ​പി​ക്കു​ന്നി​ല്ല. ഇ​തു ത​ന്നെ ഡീ​ലി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​തി​ന് വോ​ട്ട​ർ​മാ​ർ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

Kerala

കോ​മാ​ളി പ്ര​യോ​ഗം; തോ​മ​സ് ഐ​സ​ക് മാ​പ്പ് പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല : ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: കോ​മാ​ളി പ്ര​യോ​ഗ​ത്തി​ൽ തോ​മ​സ് ഐ​സ​ക് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തോ​മ​സ് ഐ​സ​ക് ത​ന്നോ​ട് ക്ഷാ​മാ​പ​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ താ​ൻ സം​സാ​രി​ച്ച​തി​ന്‍റെ ചെ​റി​യ റീ​ലു​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ചി​ല​ർ താ​ൻ അ​ര സം​ഘി​യാ​ണെ​ന്നു പ​റ​ഞ്ഞു. ഒ​രു സം​ഘി​യെ​ന്ന് പ​റ​ഞ്ഞി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​കേ​ഷി​നു​വേ​ണ്ട‌ി​യും ഇ​ന്ന​സെ​ന്‍റി​നു​വേ​ണ്ടി​യും പ്ര​ചാ​ര​ണ​ത്തി​ന് പോ​യി​ട്ടു​ണ്ട്.

അ​തെ​ല്ലാം ത​പ്പി എ​ടു​ക്ക​ട്ടെ. ചെ​ളി​വാ​രി എ​റി​യു​ന്ന രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും താ​ൻ മാ​റി നി​ൽ​ക്കു​ക​യാ​ണ്. തോ​മ​സ് ഐ​സ​കി​നെ താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ അ​ദ്ദേ​ഹം മാ​പ്പ് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.  

Movies

ര​മേ​ഷ് പി​ഷാ​ര​ടി വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥാ​നാ​ര്‍​ഥി.. അ​വ​ന്‍ വി​ളി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തിനു പോകും: ധ​ര്‍​മ​ജ​ന്‍

മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണ് ര​മേ​ശ് പി​ഷാ​ര​ടി എ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. താ​ന്‍ നാ​ളെ ത​ന്നെ പാ​ല​ക്കാ​ട് പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ചു.

നാ​ളെ പാ​ല​ക്കാ​ട്ടേ​ക്ക് പോ​കും. ര​മേ​ഷ് പി​ഷാ​ര​ടി​ക്ക് ന​ല്ല വി​ജ​യ​സാ​ധ്യ​ത​യു​ണ്ട്. മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ക്കാ​ളും ന​ല്ല വി​ജ​യ​സാ​ധ്യ​ത​യു​ള്ള ഒ​രാ​ളാ​ണ് പി​ഷാ​ര​ടി. ബി​ജെ​പി​ക്ക് ഒ​ക്കെ കു​റ​ച്ച് വോ​ട്ട് ഒ​ക്കെ ഉ​ണ്ടാ​കും. പ​ക്ഷെ ന​ല്ല വി​ദ്യാ​ഭ്യാ​സ​മു​ള്ള, ന​ല്ല ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് യു​ഡി​എ​ഫ് നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് വി​ജ​യ​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

താ​ര​ങ്ങ​ളെ​യൊ​ക്കെ പ്ര​ചാ​ര​ണ​ത്തി​ന് അ​ങ്ങ​നെ വി​ളി​ക്കു​ന്ന ആ​ളൊ​ന്നു​മ​ല്ല പി​ഷാ​ര​ടി. എ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​യും വി​ളി​ക്കി​ല്ല. അ​ങ്ങ​നെ ആ​രെ​യും വി​ളി​ക്ക​ണ​മെ​ന്നി​ല്ല. സ്‌​നേ​ഹം കൊ​ണ്ട് പ​ല​രും പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങും. എ​ന്നെ വി​ളി​ച്ചി​ട്ട​ല്ല ഞാ​ന്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​ന്ന​ത്. അ​വ​നു​മാ​യു​ള്ള ബ​ന്ധം വ​ച്ചാ​ണ് പോ​കു​ന്ന​ത് എ​ന്ന് ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് പി​ഷാ​ര​ടി വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​മെ​ന്ന് ന​ട​ന്‍ ആ​സി​ഫ് അ​ലി പ​റ​ഞ്ഞ​തി​നെ കു​റി​ച്ചും ധ​ര്‍​മ​ജ​ന്‍ സം​സാ​രി​ച്ചു. ആ​സി​ഫ് അ​വ​നു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ള്ള ഒ​രാ​ളാ​ണ്. ഒ​രു ക​മ്യൂ​ണി​സ്റ്റ് കു​ടും​ബ​ത്തി​ല്‍ വ​ള​ര്‍​ന്ന ഒ​രാ​ളാ​ണ് ആ​സി​ഫ്. അ​വ​ന്‍റെ ന​ന്മ​യു​ള്ള മ​ന​സു​വ​ച്ച് പ​റ​ഞ്ഞ​താ​ണ് പി​ഷാ​ര​ടി വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് ചെ​ല്ലു​മെ​ന്ന്.

ആ​ട് 3യു​ടെ പ്ര​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ തീ​ര്‍​ത്ത് നാ​ളെ പാ​ല​ക്കാ​ട് എ​ത്തു​മെ​ന്നും ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി. പ്ര​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ളു​മാ​യി ഇ​ന്ന​ലെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ആ​യി​രു​ന്നു. ഇ​ന്നും പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​ണ്ട്. പ്ര​മോ​ഷ​ന് എ​ത്തി​യി​ല്ലെ​ങ്കി​ല്‍ പ​രാ​തി​ക​ള്‍ കൂ​ടു​ത​ലാ​ണ്. നാ​ളെ​യും കൂ​ടി പ്ര​മോ​ഷ​ന്‍ ഉ​ണ്ട്. അ​തു ക​ഴി​ഞ്ഞ് പാ​ല​ക്കാ​ട് പോ​കു​മെ​ന്നും ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

Movies

കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചു ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കി​യ പി​ഷാ​ര​ടി; ന​ട​നു​മാ​യി താ​ര​ത​മ്യം ചെ​യ്ത് അ​ഖി​ൽ മാ​രാ​ർ  

ന​ട​നും പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ അ​ഖി​ൽ മാ​രാ​ർ രം​ഗ​ത്ത്. ര​മേ​ഷി​ന്‍റെ ആ​സ്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് അ​ഖി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

ഇ​ന്ന​ലെ വ​രെ ലാ​ഭം നോ​ക്കി ജീ​വി​ച്ച പി​ഷാ​ര​ടി വീ​ണ്ടും ലാ​ഭം കൊ​യ്യാ​നാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തെ​ന്ന് അ​ഖി​ൽ പ​റ​യു​ന്നു.

‘‘പി​ഷാ​ര​ടി​യും അ​ഖി​ൽ മാ​രാ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം...
 
പി​ഷാ​ര​ടി  

1.നാ​ളി​ത് വ​രെ ഒ​രു ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലും നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടി​ല്ല..

2.ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല..

3.പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കേ​സു​ക​ളി​ൽ പോ​ലും പ്ര​തി​യാ​യി​ട്ടി​ല്ല.

4. സ്വ​ന്തം കാ​ര്യം നോ​ക്കി കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചു ജീ​വി​ത​വും കു​ടും​ബ​വും സു​ര​ക്ഷി​ത​മാ​ണ് എ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ് ത​ന്നാ​ൽ മ​ത്സ​രി​ക്കാം ഇ​ല്ലെ​ങ്കി​ൽ ഞാ​ൻ ഇ​ല്ല എ​ന്ന് പ​റ​ഞ്ഞു വീ​ണ്ടും അ​ധി​കാ​രം കി​ട്ടാ​ൻ സാ​ധ്യ​ത ഉ​ള്ള ഒ​രു പാ​ർ​ട്ടി​യി​ൽ എം​എ​ൽ​എ ആ​യി മാ​റി ഒ​രേ സ​മ​യം മ​മ്മൂ​ക്ക​യു​ടെ താ​ല്പ​ര്യ​വും അ​തെ സ​മ​യം ആ​ന്‍റോ ജോ​സ​ഫി​ന്‍റെ താ​ല്പ​ര്യ​വും സം​ര​ക്ഷി​ച്ചു സി​നി​മ മേ​ഖ​ല​യി​ൽ തു​ട​ർ​ന്നും സ​ജീ​വ​മാ​യി പോ​കാ​ൻ ഉ​ള്ള ശ്ര​മം.. ലാ​ഭം അ​ല്ലാ​തെ പി​ഷാ​ര​ടി​ക്ക് യാ​തൊ​രു ന​ഷ്ട​വും ഈ ​തീ​രു​മാ​നം കൊ​ണ്ട് വ​രു​ന്നി​ല്ല.

അ​തെ സ​മ​യം സി​പി​എ​മ്മി​ന് വി​ജ​യ സാ​ധ്യ​ത ഉ​ള്ള ഒ​രു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചു കോ​ൺ​ഗ്ര​സി​ന് ഒ​രു സീ​റ്റ് പി​ടി​ച്ചു കൊ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും ആ​ത്മാ​ർ​ഥ​ത ആ ​പാ​ർ​ട്ടി​യോ​ട് ഉ​ണ്ടെ​ന്ന് ക​രു​താം..

ഇ​തി​പ്പോ​ൾ കാ​ശ് കൊ​ടു​ത്തു എം​എ​ൽ​എ ആ​വാ​ൻ പോ​യ​ത് പോ​ലെ ഉ​ണ്ട്..​ഷാ​ഫി പ​റ​മ്പി​ൽ പി​ഷാ​ര​ടി​ക്ക് വി​റ്റ പാ​ല​ക്കാ​ട് സീ​റ്റ് തോ​ൽ​ക്കും എ​ന്ന് തോ​ന്നു​മ്പോ​ൾ സി​പി​എം അ​വി​ടെ ബി​ജെ​പി​യു​മാ​യി ഡീ​ൽ വ​ച്ചെ​ന്ന് പ​റ​യാ​ൻ നാ​ണ​മി​ല്ലേ എ​ന്ന ചോ​ദ്യം മാ​ത്രം..

ഇ​നി അ​ഖി​ൽ മാ​രാ​ർ 

2012 മു​ത​ൽ രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വം. നി​ര​വ​ധി ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു നി​ര​വ​ധി സ​മ​ര​ങ്ങ​ൾ..​അ​ക്കാ​ല​ത്തു മാ​ത്രം 13 കേ​സു​ക​ൾ. സി​പി​എം ആ​ക്ര​മ​ണ​ത്തി​ൽ ത​ല ത​ക​ർ​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​ൻ. സ്വ​ത​ന്ത്ര​ൻ ആ​യി ഇ​ട​ത് കോ​ട്ട​യി​ൽ മ​ത്സ​രി​ച്ചു, 1500 വോ​ട്ടു​ക​ൾ നേ​ടി.

തു​ട​ർ​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ. സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി. ര​ണ്ട് ത​വ​ണ വ​ധ​ശ്ര​മ​ത്തി​ന് ഇ​ര​യാ​യ വാ​ദി. സി​നി​മ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത​തും കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ തു​റ​ന്ന് കാ​ട്ടു​ന്ന ശ​ക്ത​മാ​യി ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം’..

നി​ര​വ​ധി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ. ബി​ഗ് ബോ​സി​ൽ പോ​കും മു​മ്പ് സ​മ്പാ​ദ്യം ശൂ​ന്യം. വീ​ടി​ല്ല, സ്വ​ന്ത​മാ​യി ആ​കെ ഉ​ള്ള​ത് കൂ​ട്ടു​കാ​ര​ൻ ലോ​ണി​ട്ട് എ​ടു​ത്തു കൊ​ടു​ത്ത ഒ​രു വാ​ഹ​നം മാ​ത്രം.

ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ന്നും ഭാ​ര്യ​യെ​യും 2 പെ​ൺ കു​ഞ്ഞു​ങ്ങ​ളെ​യും നോ​ക്കാ​ൻ ബി​ഗ് ബോ​സി​ൽ പോ​യ​ത് ജ​യി​ക്കും എ​ന്ന് ക​രു​തി​യ​ല്ല, കി​ട്ടു​ന്ന ശ​ബ​ളം ക​ടം തീ​ർ​ക്കാ​ൻ എ​ങ്കി​ലും ഗു​ണം ചെ​യ്യ​ട്ടെ എ​ന്ന് ക​രു​തി മാ​ത്രം. ജ​യി​ച്ചു വ​ന്ന ശേ​ഷ​വും ലാ​ഭ ന​ഷ്ട​ങ്ങ​ൾ നോ​ക്കി മി​ണ്ടാ​തെ ഇ​രു​ന്നി​ല്ല.. നാ​ടി​നു വേ​ണ്ടി സ​ധൈ​ര്യം സം​സാ​രി​ച്ചു..

പി​ണ​റാ​യി വി​ജ​യ​നെ​യും സ​ർ​ക്കാ​രി​നെ​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ എ​തി​ർ​ത്തു. ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു..​വീ​ണ്ടും കേ​സു​ക​ളി​ൽ പ്ര​തി​യാ​യി..​ഇ​നി മ​ത്സ​രി​ക്കാ​ൻ  ആ​ഗ്ര​ഹി​ച്ച​ത് പോ​ലും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജീ​വി​ക്കാ​ൻ ആ​ണ്..​തെ​ര​ഞ്ഞെ​ടു​ത്ത​ത് ആ​രും ജ​യി​ക്കി​ല്ല എ​ന്ന് ക​രു​തി​യ തൃ​ക്കാ​ക്ക​ര..34 വ​യ​സ് വ​രെ ഒ​ന്നു​മി​ല്ലാ​ത്ത​വ​ൻ ക​ഴി​ഞ്ഞ 3 വ​ർ​ഷം കൊ​ണ്ട് ഒ​രു വീ​ടും, കാ​റും ഒ​ക്കെ വാ​ങ്ങി..​അ​തൊ​ക്കെ ന​ഷ്ട​പ്പെ​ട്ടാ​ലും എ​നി​ക്ക് ഒ​രു വി​ഷ​മ​വു​മി​ല്ല.

തോ​ൽ​ക്കും എ​ന്ന് നി​ങ്ങ​ൾ പ​റ​യു​ന്ന ഒ​രു മ​ണ്ഡ​ല​ത്തി​ൽ ഞാ​ൻ ഇ​റ​ങ്ങു​മ്പോ​ൾ എ​നി​ക്ക് ലാ​ഭ​മോ, ന​ഷ്ട​മൊ..? ഇ​ന്ന​ലെ വ​രെ ലാ​ഭം നോ​ക്കി ജീ​വി​ച്ച പി​ഷാ​ര​ടി വീ​ണ്ടും ലാ​ഭം കൊ​യ്യാ​ൻ ആ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ആ ​പി​ഷാ​ര​ടി​യെ ഞാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യ​രു​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സി​ന്‍റെ അ​ടി കൊ​ണ്ട കോ​ൺ​ഗ്ര​സു​കാ​ർ പി​ഷാ​ര​ടി​ക്കു വേ​ണ്ടി ക​ഷ്ട്ട​പെ​ടു​ന്ന​ത് കാ​ണു​മ്പോ​ൾ ഇ​ത്ര നാ​ളും മ​റ്റു​ള്ള​വ​രെ ചി​രി​പ്പി​ച്ച പി​ഷാ​ര​ടി ഉ​ള്ളി​ൽ പൊ​ട്ടി​ച്ചി​രി​ച്ചു കൊ​ണ്ട് പ​റ​യു​ന്നു​ണ്ടാ​വും ‘മ​ണ്ട​ന്മാ​ർ’. ബി​ഗ് ബോ​സി​ലെ 100 ദി​വ​സ​ത്തെ മാ​രാ​രെ​ക്കാ​ൾ എ​ത്ര​യോ പ​വ​ർ ഫു​ൾ ആ​ണ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വി​ച്ച ജ​ന​ങ്ങ​ളെ അ​റി​ഞ്ഞ അ​ഖി​ൽ.’

നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ്വ​ത്ത് വി​വ​രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ര​മേ​ഷി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ കൈ​വ​ശം 25 ല​ക്ഷം രൂ​പ​യും അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വു​മു​ണ്ട്. 97 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന പാ​ർ​പ്പി​ട ഭൂ​മി​യും സ്വ​ന്ത​മാ​യു​ണ്ട്. ഭാ​ര്യ സൗ​മ്യ ര​മേ​ഷി​ന് 85.61 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ത്തും 50 പ​വ​ൻ സ്വ​ർ​ണ​വു​മു​ണ്ട്. ഭ​വ​ന വാ​യ്പ​യും മ​റ്റു​മാ​യി പി​ഷാ​ര​ടി​ക്ക് 1.67 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ട്. ഭാ​ര്യ​യ്ക്ക് 2.49 ല​ക്ഷ​ത്തി​ന്‍റെ ബാ​ധ്യ​ത​ക​ളു​മു​ണ്ട്. ഇ​താ​ണ് താ​ര​ത്തി​ന്‍റെ ആ​സ്തി.

Kerala

രാ​ഹു​ൽ വി​ഷ​യം തി​രി​ച്ച​ടി​യാ​കി​ല്ല; പാ​ല​ക്കാ​ട് ബി​ജെ​പി​യെ സി​പി​എം സ​ഹാ​യി​ക്കു​ന്നു​ണ്ട്: ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ശ് പി​ഷാ​ര​ടി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ബി​ജെ​പി-​സി​പി​എം കൂ​ട്ടു​കെ​ട്ട് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പാ​ല​ക്കാ​ട്‌ മാ​ത്ര​മ​ല്ല പ​ല​യി​ട​ത്തും ഈ ​കൂ​ട്ടു​കെ​ട്ട് പ്ര​ക​ട​മാ​ണെ​ന്ന് പി​ഷാ​ര​ടി പ്ര​തി​ക​രി​ച്ചു. അ​വ​ർ ഒ​രു​മി​ച്ച് നി​ന്നാ​ലും യു​ഡി​എ​ഫ് ത​ന്നെ പാ​ല​ക്കാ​ടും സം​സ്ഥാ​ന​ത്തും വി​ജ​യി​ക്കു​മെ​ന്നും പി​ഷാ​ര​ടി അ​വ​കാ​ശ​പ്പെ​ട്ടു.

സി​നി​മാ​സു​ഹൃ​ത്തു​ക​ളെ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രി​ല്ല. അ​വ​രെ സൈ​ബ​ർ അ​ക്ര​മ​ണ​ത്തി​ന് എ​റി​ഞ്ഞ് കൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പി​ഷാ​ര​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ല​ക്കാ​ട് ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം ഡീ​ലു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ആ​രോ​പി​ച്ചി​രു​ന്നു.

Kerala

'പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും, രാഷ്ട്രീയമല്ല സ്വഭാവം നോക്കിയാണ് പിന്തുണ': ആസിഫ് അലി

കൊച്ചി: രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ആസിഫ് അലി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹില്‍ പങ്കെടുത്ത ശേഷം നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പിഷാരടിയെ ഒരുപാട് നാളായിട്ട് അറിയാം. വളരെ നന്നായി സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്റ്റാന്‍ഡിനെ കുറിച്ചും നന്നായിട്ട് അറിയാം. പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വളരെ സീരിയസ് ആയ, വളരെ പക്വതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒത്തിരി പേര്‍ വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ ആകാംക്ഷ തരുന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്‍റെ സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ എല്ലാവരുടെയും കൂടെ പ്രചാരണത്തിന് നില്‍ക്കണമെന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി ആളുകളുടെ സ്വഭാവം നോക്കിയാണ് ഇത്രയും നാളും പിന്തുണയ്ക്കാനും പ്രചാരണത്തിനും പോയത്.

എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളുകള്‍ക്കായി പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്നതിനാലാണ് ആസിഫ് അലി ഇത്തവണ കൊച്ചിയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Kerala

നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മത്സരി​ക്കാം; സീ​റ്റി​ല്ലെ​ങ്കി​ലും പ​രാ​തി​യി​ല്ല: ര​മേ​ഷ് പി​ഷാ​ര​ടി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളാ​തെ സി​നി​മാ-​ടെ​ലി​വി​ഷ​ൻ താ​രം ര​മേ​ഷ് പി​ഷാ​ര​ടി. പാ​ല​ക്കാ​ട്ട് മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റി​ല്ലെ​ങ്കി​ൽ യാ​തൊ​രു പ​രാ​തി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും ഒ​ക്കെ ത​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന സ​മ​യ​ത്തും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തി​ലു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​മാ​യി​രി​ക്കും അ​ത്.

ഇ​തു​വ​രെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​മി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചാ​ൽ അ​നു​സ​രി​ക്കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന പി​ഷാ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം കൂ​ടി വ​ന്ന​തോ​ടെ പാ​ല​ക്കാ​ട്ട് അ​ദ്ദേ​ഹം സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് പു​തി​യ ആ​ളെ തേ​ടു​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ൻ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളൊ​ക്കെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ പി​ഷാ​ര​ടി​യു​ടെ പേ​രി​ലാ​ണ് പാ​ർ​ട്ടി എ​ത്തി നി​ൽ​ക്കു​ന്ന​ത്.

Kerala

പ​ട്ടി​ക സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി; ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും

പാ​ല​ക്കാ​ട് : ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. പാ​ല​ക്കാ​ട് മ​ത്സ​രി​ക്കാ​ന്‍ പി​ഷാ​ര​ടി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ താ​ര​ത്തി​ന്‍റെ പേ​ര് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്തി​മ പ​ട്ടി​ക​യി​ല്‍ പി​ഷാ​ര​ടി​യു​ടെ പേ​രാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മാ, ടെ​ലി​വി​ഷ​ന്‍ താ​ര​മെ​ന്ന നി​ല​യ്ക്കു​ള്ള ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സ്വീ​കാ​ര്യ​ത വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ​യെ​ല്ലാം മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. പാ​ല​ക്കാ​ട്ടെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് ജ​യം ആ​വ​ര്‍​ത്തി​ക്കാ​ന്‍ നേ​തൃ​ത്വം ക​രു​ത്ത​നാ​യ ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ തേ​ടി​യ​ത്.

Kerala

ലോ​ക​ത്ത് തി​ര​സ്ക​രി​ക്ക​പ്പെ​ട്ട പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് ക​മ്യൂ​ണി​സം: ര​മേ​ഷ് പി​ഷാ​ര​ടി

കോ​ട്ട​യം: ആ​ര് ഭ​രി​ച്ചാ​ലും താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​ൻ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി. കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സം​സ്കാ​ര​സാ​ഹി​തി ഉ​ത്സ​വ് 2026 ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സി​നി​മ, രാ​ഷ്ട്രീ​യം, സ​മൂ​ഹം എ​ന്ന സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ കാ​ഴ്ച​പ്പാ​ടും വി​ശാ​ല​മാ​യ ജ​നാ​ധി​പ​ത്യ​വു​മാ​ണ് ത​ന്നെ കോ​ൺ​ഗ്ര​സു​കാ​ര​നാ​കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ലോ​ക​ത്ത് തി​ര​സ്ക​രി​ക്ക​പ്പെ​ട്ട പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് ക​മ്യൂ​ണി​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജോ​സ് തോ​മ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത്യു, കോ​ട്ട​യം ര​മേ​ശ്, എ​ൻ.​വി.​പ്ര​ദീ​പ്കു​മാ​ർ, ച​ല​ച്ചി​ത്ര താ​രം ര​വീ​ന്ദ്ര​ൻ, ജ​യേ​ഷ് ത​മ്പാ​ൻ, തോ​മ​സ് പാ​ല​ത്ത​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നാ​ട​ക​മേ​ള​യി​ൽ സ​ത്യ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ സ്വ​പ്ന​വേ​ട്ട, തി​രു​വ​ന​ന്ത​പു​രം നാ​ട​ക​ക​ര​യു​ടെ കൃ​ഷ്ണ നീ ​എ​ന്നെ അ​റി​യി​ല്ലേ, ന്യൂ ​ക്രി​യേ​ഷ​ൻ മീ​ഡി​യ​യു​ടെ കു​ടും​ബ​യോ​ഗം എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

 

Kerala

ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല: രമേഷ് പിഷാരടി

ക​ടു​ത്തു​രു​ത്തി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പ് വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അദ്ദേഹം അ​ത് തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​ല്ലാ​തെ അ​ത് തെ​ളി​യി​ക്കാ​ന്‍ ത​ന്‍റെ കൈ​യി​ല്‍ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി.

കാ​രി​ക്കോ​ട് ശ്രീ ​സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ര്‍ സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ചി​ല​പ്പോ​ഴൊ​ക്കെ എ​ല്ലാ​വ​ര്‍ക്കും സ്വാ​ഗ​താ​ര്‍ഹ​മാ​യ, ഏ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന വി​ധി​ക​ള്‍ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍ഡി​ലാ​ണ് പി​ഷാ​ര​ടി​യും ഭാ​ര്യ സൗ​മ്യ​യും മ​ക​നൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​ബി​ന്‍ മാ​ത്യു​വും സു​രേ​ഷ് വ​ട്ട​ക്കാ​ട​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up